Connect with us

Kannur

കുളംബസാറിലെ അടിപ്പാത പ്രാരംഭ പ്രവൃത്തി തുടങ്ങി

Published

on

Share our post

മു​ഴ​പ്പി​ല​ങ്ങാ​ട്: ദേ​ശീ​യ​പാ​ത 66 ക​ട​ന്നു​പോ​കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം​ബ​സാ​റി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ന്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ബ​സാ​റി​ൽ ത​ന്നെ ക​ട​വി​ലേ​ക്കും ബീ​ച്ചി​ലേ​ക്കും പോ​കു​ന്ന റോ​ഡി​ന് സ​മാ​ന​മാ​യാ​ണ് അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം.

അ​ഞ്ച് മീ​റ്റ​ർ വീ​തി​യി​ലും ര​ണ്ട​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് നി​ർ​മി​ക്കു​ക. നി​ല​വി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ പ​ഞ്ചാ​യ​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ കു​ളം​ബ​സാ​റി​ൽ​നി​ന്ന് ഇ​രു​വ​ശ​വും ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ഒ​രു മാ​ർ​ഗ​വും ഇ​ല്ലാ​താ​​വും.

ഈ ​അ​വ​സ്ഥ മു​ന്നി​ൽ​ക​ണ്ട് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ഫ​ല​മാ​യാ​ണ് ബ​സാ​റി​ൽ അ​ടി​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​യ​ത് . ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ അ​ടി​പ്പാ​ത​ക്ക് വേ​ണ്ടി ന​ട​ന്ന സ​മ​രം കാ​ര​ണം ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണ​ പ്ര​വ​ർ​ത്ത​നം അ​ഞ്ച് മാ​സ​ത്തോ​ളം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

ആ​വ​ശ്യം നേ​ടി​യെ​ടു​ക്കാ​ൻ ആ​ക്ഷ​ൻ ക​മ്മി​റ്റി​യും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി, എം.​പി, കേ​ന്ദ്ര​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ നി​വേ​ദ​നം ന​ൽ​കു​ക​യും ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​കയും ചെ​യ്തി​രു​ന്നു.


Share our post

Kannur

എഴുപതിലും കതിവന്നൂർ വീരനാകാൻ നാരായണ പെരുവണ്ണാൻ

Published

on

Share our post

കണ്ണൂർ: കുടിപ്പകയാൽ കുടകർ ഒളിച്ചിരുന്ന് ചതിയിലൂടെ അരിഞ്ഞുവീഴ്തപ്പെട്ട മന്ദപ്പനെന്ന യുവാവാണ് കതിവനൂർ വീരനെന്ന ദൈവക്കരുവായി പീഠവും പ്രതിഷ്ഠയും കോലരൂപവും നേടി ആരാധിക്കപ്പെടുന്നത്. പടയിൽ കുടകരെ മടക്കിയ പോരാളിയുടെ കോലം ധരിക്കുന്നവർക്ക് നല്ല മെയ് മഴക്കവും മനോബലവും കായബലവും അദ്ധ്വാനവും വേണം. എഴുപതാം വയസിൽ ഒരിക്കൽ കൂടി കതിവനൂർ വീരൻ കോലമണിയുകയാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഇ.പി. നാരായണ പെരുവണ്ണാൻ
കതിവന്നൂർ വീരൻ തെയ്യത്തിന്റെ ആദ്യസ്ഥാനമായി കരുതുന്ന മട്ടന്നൂരിനടുത്ത കൊടോളിപ്രം ആമേരി പള്ളിയറയിലാണ് ഇന്ന് പുലർച്ചെ നാരായണ പെരുവണ്ണാൻ കോലമണിയുന്നത്. ആമേരി പള്ളിയറയിൽ കതിവന്നൂർ വീരൻ കോലം കെട്ടിയാടിയ കനലാടിയാണ് നാരായണ പെരുവണ്ണാൻ. നാല് വയസ്സിൽ തുടങ്ങിയ തെയ്യാട്ടജീവിതത്തിലെ നേട്ടങ്ങൾ കണക്കാക്കിയാണ് രാജ്യം നാരായണപെരുവണ്ണാന് പദ്മശ്രീ സമ്മാനിച്ചത്. കതിവന്നൂർ വീരൻ തെയ്യം അവതരിപ്പിക്കുന്നതിൽ മികവ് കണക്കിലെടുത്ത് ജയരാജിന്റെ ‘കളിയാട്ടം’ സിനിമയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയൻ ദൈവം,​ തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങൾ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്.

യു.എ.ഇയിലെ അജ്മാനിൽ മാക്കപ്പോതി കെട്ടിയാടിയതിന്റെ പേരിൽ പെരുവണ്ണാന് ചില കാവധികാരികൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൂർണമായ അനുഷ്ഠാനങ്ങളോടെയാണ് താനും സംഘവും മാക്കപ്പോതി തെയ്യം കെട്ടിയാടിയതെന്നാണ് പെരുവണ്ണാന്റെ വിശദീകരണം.വടക്കെ മലബാറിൽ നിന്നുള്ള ഭക്തരായ പ്രവാസികളാണ് അവിടെ കളിയാട്ടം സംഘടിപ്പിച്ചതെന്നും പണ്ടുകാലം തൊട്ടെ മാക്കപ്പോതിയെ കാവുകൾക്ക് പുറത്ത് വീട്ടുമുറ്റത്തോ വയലുകളിലോ മൈതാനത്തോ പതികെട്ടി കെട്ടിയാടി വരാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതൊക്കെ അറിയാവുന്ന ചിലർ തെയ്യം കലകൾക്ക് അളവറ്റ സംഭാവനകൾ നല്കിയ ഒരു കോലധാരിക്ക് വിലക്കേർപ്പെടുത്തിയതിലെ നീതികേടും പൊതുവെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ശരീരവും മനസും അനുവദിക്കുന്ന കാലം വരെ കോലമണിയുക എന്നതാണ് കനലാടിമാർ തങ്ങളുടെ തെയ്യാട്ട ജീവിതത്തിൽ അനുവർത്തിച്ചുപോരുന്നത്. അതു തന്നെയാണ് താനും ചെയ്യുന്നത്. എന്നാൽ, എഴുപതാം വയസിൽ ചില സമുദായ സംഘടനകളുടെയും മറ്റും ഇടപെടലുകൾ മൂലം വർഷങ്ങളായി തിരുമുടി അണിഞ്ഞു വരാറുള്ള ആറേഴ് മുച്ചിലോട്ട് കാവുകളിൽ ഈ വർഷം തിരുമുടിയേറ്റാനുള്ള അവസരം നിഷേധിച്ചതിൽ കടുത്ത മാനോവിഷമമുണ്ട്.ഇ.പി. നാരായണ പെരുവണ്ണാൻ.


Share our post
Continue Reading

Kannur

പെരുവപ്പുഴയിൽ ഇപ്പോഴുമുണ്ട്, പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ

Published

on

Share our post

പെരുവ : കഴിഞ്ഞ പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ ഇപ്പോഴും പെരുവ പുഴയിൽ തന്നെ. നിരവധി മരങ്ങളാണ് പ്രളയകാലത്ത് കടപുഴകിവീണ് പുഴയിൽ വിവിധ ഇടങ്ങളിലായി തങ്ങി നിൽക്കുന്നത്. ആദ്യം നിർമിച്ച പെരുവ കടൽക്കണ്ടം പാലവും പെരുവ പോസ്റ്റ് ഓഫിസ് നടപ്പാലവും തകർന്നത് കൂറ്റൻ മരങ്ങൾ വന്നിടിച്ചാണ്. കണ്ണവം പഴയ പാലത്തിന്റെ കൈവരി തകർന്നതും സമാന രീതിയിലാണ്. കഴിഞ്ഞ പ്രളയത്തിൽ എടയാർ നടപ്പാലം ഒഴുകിപ്പോയതിന്റെ പ്രധാന കാരണം കൂറ്റൻ മരങ്ങൾ വന്നിടിച്ചും അരികിലെ മണ്ണ് ഒഴുകി പോയതിനാലുമാണ്. ഇത്തരത്തിൽ പുഴയിൽ കിടക്കുന്ന മരങ്ങൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

മഴക്കാലത്തിനു മുൻപ് മരങ്ങൾ എടുത്തു മാറ്റിയില്ലെങ്കിൽ കടൽക്കണ്ടത്ത് പുതുതായി നിർമിച്ച പാലത്തെയും ബാധിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കൂടാതെ കഴിഞ്ഞ പ്രളയകാലത്ത് എടയാർ റഗുലേറ്റർ കം ബ്രിജിന് സമീപം കൂറ്റൻ മരങ്ങൾ തങ്ങി നിന്ന് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയിരുന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് എടുത്തു മാറ്റുകയായിരുന്നു. 7 കിലോ മീറ്ററോളം നീളുന്ന ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മരങ്ങൾ പൂർണമായും തങ്ങി നിൽക്കുന്നത് എടയാറിലാണ്. ഇത് റഗുലേറ്റർ കം ബ്രിജിന്റെ തകർച്ചയ്ക്കും പ്രദേശത്ത് വെള്ളം കയറുന്നതിനും കാരണമാകും. മഴക്കാലത്തിന് മുൻപ് തന്നെ മരങ്ങൾ മുഴുവൻ എടുത്തു മാറ്റുകയും പുഴയിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share our post
Continue Reading

Kannur

കെ.എസ്‌.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോ: ഓട്ടം ലാഭത്തില്‍; ഓടിക്കാൻ ആളില്ല

Published

on

Share our post

കണ്ണൂർ: കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോ ലാഭത്തില്‍ ഓടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 10 ഡ്രൈവർമാരുടെയും 19 കണ്ടക്ടർമാരുടെയും ഒഴിവാണ് നിലവിലുള്ളത്. ഇത് സർവീസുകളെ ബാധിക്കുന്നുണ്ട്.കെഎസ്‌ആർടിസി നഷ്ടത്തിലാണെന്ന് പറയുമ്പോഴും ഇതിന് അപവാദമായുള്ള ചുരുക്കം ചില ജില്ലാ യൂണിറ്റുകളില്‍ പ്രധാനപ്പെട്ടതാണ് കണ്ണൂരിലേത്. പ്രതിദിന ശരാശരി വരുമാനം 16.50 ലക്ഷത്തിനു മുകളിലാണ്. പ്രതിദിനം 101 സർവീസുകളാണ് നിലവിലുള്ളത്. കിലോമീറ്ററിന് ശരാശരി 48 രൂപയാണ് ലഭിക്കുന്നത്.സംസ്ഥാനത്ത് കിലോമീറ്ററിന് 35 രൂപയില്‍ താഴെയുള്ള 1084 ഷെഡ്യൂളുകള്‍ നിർത്തലാക്കിയപ്പോഴും കണ്ണൂർ യൂണിറ്റില്‍ ഒന്നുപോലും നിർത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല. പുതുച്ചേരിയിലേക്ക് നടത്തുന്ന സർവീസാണ് ഏറ്റവും ദൈർഘ്യമേറിയത്.

കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് തിരിച്ചെത്തുമ്പോള്‍ ശരാശരി 70,000 രൂപയാണ് വരുമാനം.ആവശ്യത്തിന് ജീവനക്കാരില്ലെങ്കിലും ഓഫീസ് സ്റ്റാഫ് അടക്കം 600 ലധികം ജീവനക്കാർ രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നതിനാലാണ് വരുമാനത്തില്‍ നേട്ടം കൈവരിക്കാനാകുന്നതെന്ന് അധികൃതർ പറയുന്നു.മറ്റു യൂണിറ്റുകളുമായി താരതമ്യം ചെയ്യുന്പോള്‍ ഇതിന്‍റെ ഗുണം ലഭിക്കുന്നുണ്ടെന്നത് ജീവനക്കാർക്കും ആശ്വാസമാണ്. ഫെബ്രുവരി മാസത്തെ ശമ്പളം കണ്ണൂരില്‍ എല്ലാവർക്കും വിതരണം ചെയ്തു കഴിഞ്ഞു.ഏറെ നാളുകള്‍ക്കു ശേഷമാണ് മാസാദ്യം ശമ്പളം ലഭിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി 20 ന് ശേഷമാണ് ശന്പളം ലഭിച്ചിരുന്നത്. അടുത്ത മാസം മുതല്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന മന്ത്രിയുടെ പ്രസ്താവന ജീവനക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!