അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ: കണ്ണൂരും കുതിക്കും

Share our post

കണ്ണൂർ : അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രവൃത്തി വേഗത്തിലാക്കും. പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജറും ഗതിശക്തി ചീഫ് പ്രോജക്ട് മാനേജറുമായ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം കണ്ണൂരിലെ റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട കണ്ണൂരിൽ സന്ദർശനം നടത്തി.

കണ്ണൂരിന് പുറമേ മാഹി, തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളും വ്യാഴാഴ്ച സംഘം സന്ദർശിച്ചു. തലശ്ശേരിയിൽ പ്രവൃത്തി തുടങ്ങിയതായും പയ്യന്നൂരിൽ ആദ്യ ഘട്ട ടെൻഡർ നൽകിയതായും എ. ഡി. ആർ .എം. എസ് ജയകൃഷ്ണൻ പറഞ്ഞു. കണ്ണൂരിൽ കൺസൾട്ടൻസി പ്രവർത്തനം ഉൾപ്പെടെ വേഗത്തിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ഉൾപ്പെടെ പാലക്കാട് ഡിവിഷനിൽ 16 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. കിറ്റ്‌കോ ആണ് രൂപരേഖ തയ്യാറാക്കിയത്. നവീകരണം 2024 മാർച്ചിനുള്ളിൽ പൂർത്തിയാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!