സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്: 2,409 ഒഴിവുകള്‍

മുംബൈ: ആസ്ഥാനമായുള്ള സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 2,409 പേരെയാണ് തിരഞ്ഞെടുക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒരുവര്‍ഷമാണ് പരിശീലനം. വിവിധ വര്‍ക്ക്‌ഷോപ്പുകളിലും യൂണിറ്റുകളിലുമാണ് പരിശീലനം.
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെ നേടിയ വിജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി./എസ്.സി.വി.ടി).
സ്‌റ്റൈപ്പന്‍ഡ്: പ്രതിമാസം 7,000 രൂപ.
പ്രായം: അപേക്ഷകര്‍ 29.08.1999-നും 29.08.2008-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതിയുമുള്‍പ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ വയസ്സിളവുണ്ട്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: പത്താംക്ലാസ്, ഐ.ടി.ഐ. എന്നിവയിലെ മാര്‍ക്കടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാവും തിരഞ്ഞെടുപ്പ്. മുംബൈ, ഭുസാവാള്‍, പുണെ, നാഗ്പുര്‍, സോലാപുര്‍ എന്നീ ക്ലസ്റ്ററുകള്‍ക്ക് കീഴിലാണ് യൂണിറ്റുകള്‍. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഒരു ക്ലസ്റ്റര്‍ തിരഞ്ഞെടുക്കാം.
അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.rrccr.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നമ്പറോ ആധാറിന് എന്റോള്‍ ചെയ്ത ഐ.ഡി.യോ ഉണ്ടായിരിക്കണം. ഫോട്ടോയും ഒപ്പും സര്‍ട്ടിഫിക്കറ്റും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 28.