ഹാൻസ് വിൽപ്പനക്കാരനെ പേരാവൂർ എക്സൈസ് പിടികൂടി

പേരാവൂർ : ചുങ്കക്കുന്ന് ടൗൺ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വില്പന നടത്തുന്നയാൾ പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. ചുങ്കക്കുന്ന് തയ്യിൽ വീട്ടിൽ ടി. കെ.രവി ( 55) എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 60 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ടൗണിലെ കടകളിലും വിദ്യാർത്ഥികളുൾപ്പെടെ യുവാക്കൾക്കും ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ നൽകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എ. കെ.വിജേഷിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച രാവിലെ ചുങ്കക്കുന്ന് ടൗൺ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. മുൻപ് നിരവധി അബ്കാരി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ.
റെയിഡിൽ പ്രിവന്റീവ് ഓഫീസർ എം. പി. സജീവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ബാബുമോൻ ഫ്രാൻസിസ്,സി. എം. ജയിംസ് , സിവിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. എ. മജീദ് , സന്ദീപ് ജി ഗണപതിയാടൻ, കാവ്യ വാസു എന്നിവർ പങ്കെടുത്തു.