കാട്ടാനയെ ശല്യം ചെയ്ത രണ്ട് യുവാക്കൾക്ക് 10,000 രൂപ പിഴ
കോഴിക്കോട് : മുതുമല വനത്തിൽ കാട്ടാനയെ ശല്യം ചെയ്ത രണ്ട് യുവാക്കൾക്ക് പതിനായിരം രൂപ പിഴ. കാർഗുഡി ഭാഗത്ത് വനത്തിൽ നിൽക്കുകയായിരുന്ന കാട്ടാനയെ വീഡിയോ എടുക്കുകയും ശല്യംചെയ്യുകയും ചെയ്ത കോഴിക്കോട് സ്വദേശികളായ സാദിഖ്, സഹൽ എന്നിവർക്കാണ് 5000 രൂപ വീതം പിഴയിട്ടത്. വീഡിയോ എടുത്തത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കവെ ഇതുവഴി എത്തിയ വനം വകുപ്പ് അധികൃതർ യുവാക്കളെ പിടികൂടുകയായിരുന്നു.
