പുതുപ്പള്ളി വോട്ടെണ്ണൽ വെളിയാഴ്ച രാവിലെ എട്ട് മുതൽ; ആദ്യ ഫലസൂചനകൾ അയർക്കുന്നത്ത്‌ നിന്നും

Share our post

അയർക്കുന്നം പുന്നത്തുറ സെയ്‌ന്റ്‌ ജോസഫ്‌ എച്ച്‌.എസിലെ വിവരങ്ങളാണ്‌ ആദ്യം പുറത്ത്‌ വരിക. കൊങ്ങാണ്ടൂർ സെയ്‌ന്റ്‌ ജോസഫ്‌ എൽ.പി സ്‌കൂൾ എന്നിവ തുടർന്ന്‌ എണ്ണും. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന  ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും.  13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും.

ഒന്ന്‌ മുതൽ 23 വരെ ബൂത്തുകൾ അയർക്കുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്‌.  24 മുതൽ 28 വരെ മണർകാട്, 29–40 :അകലക്കുന്നം:  41–47:  ചെങ്ങളം ഈസ്റ്റ്, 48-68: കൂരോപ്പട,  69–88: മണർകാട്,  89–115: പാമ്പാടി,  116–141: പുതുപ്പള്ളി, 142–154: മീനടം, 155–171: വാകത്താനം, 172–182: തോട്ടയ്ക്കാട് എന്നിങ്ങനെയാണ്‌ ബൂത്തുകളുടെ വിവരം. തോട്ടയ്‌ക്കാട്‌ പൊങ്ങന്താനം അപ്പർ പ്രൈമറി സ്‌കൂളിലെ വിവരങ്ങളാണ്‌ ഒടുവിൽ അറിയുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!