പയ്യാവൂരിലെ ആഭരണ നിര്‍മാണ ശാല കുത്തി തുറന്ന് മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ശ്രീകണ്ഠാപുരം : പയ്യാവൂര്‍ ടൗണിലെ ജ്വല്ലറിയിലെ ആഭരണ നിര്‍മാണ കേന്ദ്രം കുത്തിതുറന്ന് മൂന്ന് കിലോയോളം വെളളി ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ അന്‍പതുവയസുകാരന്‍ അറസ്റ്റില്‍.തമിഴ്‌നാട് നാമക്കല്‍ സെന്തമംഗലം സ്വദേശി വേലായുധം സെല്ലമുത്തുവാണ് പിടിയിലായത്.കോയമ്പത്തൂര്‍ ഉക്കടത്തു നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്.
പയ്യാവൂര്‍ പൊലിസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്. ഐ കെ.ഷറഫുദ്ദീന്‍, അസി. എസ്. ഐ മുത്തലിബ്‌സീനിയര്‍ സി.പി.ഒ സി.കെ ഉനൈസ്, ക്രൈം സ്‌ക്വാഡ് എസ്. ഐ അബ്ദുല്‍ റൗഫ് സി.പി. ഒരാഹുല്‍ദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനാണ് പയ്യാവൂര്‍ ടൗണിലെ ജ്വല്ലറിയിലെആഭരണ നിര്‍മാണശാല കുത്തിതുറന്ന് ഇയാള്‍ മൂന്ന് കിലോയോളം വെളളിയാഭരണങ്ങള്‍ കവര്‍ന്നത്.
ജ്വല്ലറി ആഭരണ നിര്‍മാണശാലയിലെ സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്തതിനു ശേഷമായിരുന്നു മോഷണം.പയ്യാവൂര്‍ ടൗണിലെ സി.സി. ടി.വിക്യാമറകളില്‍ നിന്നാണ് പ്രതിയെകുറിച്ചുളള വിവരംലഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങുമെന്ന് പയ്യാവൂര്‍ പൊലിസ് അറിയിച്ചു.