കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സക്കിടെ മരണമടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരന്‍ ചികിത്‌സയ്ക്കിടെ മരണമടഞ്ഞു.ചെമ്പേരിനെല്ലിക്കുടിയിലെ ചാലുപറമ്പില്‍ ഹൗസില്‍ ഗോപാലനാണ് (63) മരിച്ചത്.
അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ക്കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.തലശ്ശേരി സെഷന്‍സ് കോടതിയാണ് ഗോപാലനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.