Kannur
കണ്ണൂരില്‍ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭയാത്രകള്‍; ഗ്രാമ,നഗരങ്ങള്‍ അമ്പാടിയാകും

കണ്ണൂര്‍ : നാടും നഗരവും അമ്പാടിയാക്കി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കൃഷ്ണവേ ഷം, രാധമാര്‍, ഉറിയടി, താലപ്പൊലി, വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തുന്ന ശോഭായാത്രയില്‍ പതിനായ ിരങ്ങള്‍ അണിനിരക്കും. കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ വര്‍ഷങ്ങളായി ന ടന്നു വരുന്ന ശോഭാ യാത്രയില്‍ ആബ മാല വൃദ്ധം ജനങ്ങളും എത്തിച്ചേരാറുണ്ട്.
മുന്‍ വര്‍ഷത്തിലേതില്‍ നിന്ന് വ്യത്യസ്തമായി ലഹരിക്കെതിരായ പോരാട്ടത്തിന്റെ സന്ദേശം കൂടി ഈ വര്‍ഷത്തെ ജന്‍മാഷ്ഠമി ആഘോഷത്തിനെ പ്രസക്തമാക്കുന്നത്. കണ്ണൂര്‍ ജില്ലയിലെവിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ശോഭായാത്രകള്‍ തുടങ്ങുന്നത്. ഇരിക്കൂര്‍ പടിയൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്ര നിടിയോടി വഴി പുലിക്കാട് പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കു.
കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി തെക്കേ അംബേദ്ക്കര്‍ കോളനി റോഡില്‍ നിന്നാരംഭിച്ച് വാര്‍ഡ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും.കൊളച്ചേരി ചേലേരി അമ്പലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ചേലേരിമുക്ക് ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. മാച്ചേരിയില്‍ നിന്നാരംഭിച്ച്-കാവ്യാര്‍ മുത്തപ്പന്‍ ക്ഷേത്രത്തിലും നാറാത്ത്-കൊളച്ചേരി മുക്ക് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് പാണ്ഡ്യന്‍കായില്‍ സമാപിക്കും. മയ്യില്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കാട്ട് ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. പുതിയതെരു കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പുതിയതെരു ടൗണ്‍ വഴി കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. കണ്ണൂര്‍ എസ്എന്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് താലൂക്ക് ഓഫീസിന് മുന്നിലൂടെ പോയി കാഞ്ചികാമാക്ഷി അമ്മനില്‍ സമാപിക്കും.
പാനൂര്‍ പൊക്ലി-കരിയാട് പടന്നക്കരയില്‍ നിന്ന് ആരംഭിച്ച് പള്ളികുനി നാരായണ്‍ പറമ്പ് വഴി ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. മാഹി ചെമ്പ്ര സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഇരട്ടപിലാക്കൂല്‍ ശ്രീകൊയ്യോട്ട് പുത്തനമ്പലം ശാസ്താക്ഷേത്രത്തില്‍ സമാപിക്കും. കീഴ്മാടം ഗുരുദേവമഠത്തില്‍ നിന്ന് ആരംഭിച്ച് വലിയാണ്ടി പീടിക-പൂക്കോം-മേലേപൂക്കോം വഴി കണ്ണംവെള്ളിതെരു ശിവക്ഷേത്രത്തില്‍ സമാപിക്കും. കൂറ്റേരി വൈരിഘാതക ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി എലാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ചെറുപ്പറമ്പ് ആരംഭിച്ച് വടക്കെ പൊയിലൂര്‍ വഴി പൊയിലൂര്‍ ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പരിസരത്ത് സമാപിക്കും. പുത്തൂര്‍ പോസ്റ്റോഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് പാറാട് ടൗണ്‍വഴി കുന്നോത്ത്പറമ്പില്‍ സമാപിക്കും. പത്തായകുന്ന് ടൗണില്‍ നിന്നും ആരംഭിച്ച് കുനുമ്മലില്‍ സമാപിക്കും.
കണിച്ചാര്‍ ടൗണില്‍ നിന്നും തുടങ്ങി ചാണപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. കേളകം മഞ്ചാടി സ്‌കൂള്‍ പരിസരത്ത് നിന്ന് തുടങ്ങി മൂര്‍ച്ചിലക്കാട്ട് ദേവി ക്ഷേത്രത്തില്‍ സമാപിക്കും. കൊമ്മേരിയില്‍ നിന്ന് ആരംഭിച്ച് നിടുംപൊയിലില്‍ സമാപിക്കും. വേക്കളത്തുനിന്ന് ആരംഭിച്ച് പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. പേരാവൂര്‍ മേഖലയില്‍ തിരുവോണപ്പുറം, കുനിത്തല, മണ്ഡപം, മുരിങ്ങോടി, പേരാവൂര്‍ തെരു, പുതുശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കുനിത്തലമുക്കില്‍ സംഗമിച്ച് പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.വേരുമടക്കിയില്‍ നിന്ന് ആരംഭിച്ച് വെള്ളാര്‍വെള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. നഗരം, കൊട്ടംചുരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് മണത്തണ കണ്ഠേന്‍മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. മുഴക്കുന്ന് പറയപാലപള്ളി, കാക്കയങ്ങാട്,വിളക്കോട്, വെള്ളംപാറ, പുല്ലാഞ്ഞോട്, മുഴക്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കാക്കയങ്ങാട് പോലീസ് സ്റ്റേഷനുസമീപം സംഗമിച്ച് ഉളിപ്പടി ഉലകേശ്വരി ദേവീക്ഷേത്രത്തില്‍ സമാപിക്കും. കൊട്ടിയൂര്‍ പാല്‍ച്ചുരം,അമ്പായത്തോട്, കുപ്പുനം, പന്ന്യാമലകിഴക്ക്, മന്ദംചേരി, അമ്പലകുന്ന് പന്ന്യാമല പടിഞ്ഞാറ്, പച്ചപ്പമല, ചുങ്കകുന്ന്, പാലുകാച്ചി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും.
കീച്ചേരി മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ആറളം പോതിയോടം ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കീച്ചേരി അമ്പലത്തില്‍ സമാപിക്കും. മുഴുപ്പിലങ്ങാട് കുടക്കടവില്‍ നിന്നും ആരംഭിച്ച് എടക്കാട് പോലീസ് സ്റ്റേഷന് സമീപം സമാപിക്കും. ധര്‍മ്മടം മേലൂരില്‍ നിന്ന് ആരംഭിച്ച് ഗണേശന്‍കാവില്‍ സമാപിക്കും. എരഞ്ഞോളി എസ്.എന്‍ പുരത്തുനിന്നും ആരംഭിച്ച് അരങ്ങേറ്റുപറമ്പില്‍ സമാപിക്കും.
കതിരൂര്‍ വേറ്റുമ്മലില്‍ നിന്ന് തുടങ്ങി നായനാര്‍ റോഡില്‍ സമാപിക്കും. ജഗന്നാഥ്, കൊളശ്ശേരി, കണ്ടിക്കലില്‍ നിന്നും ശോഭായാത്രകള്‍ ആരംഭിക്കും. മൂന്നുശോഭായാത്രയും സംഗമിച്ച് തലശ്ശേരി പഴയബസ്സ്റ്റാന്റ് ചുറ്റി പുതിയ ബസ്സ്റ്റാന്റില്‍ സമാപിക്കും. ചക്കരക്കല്‍ മേഖലയില്‍ തിലാന്നൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കാപ്പാട് കാവ് പരിസരത്ത് സമാപിക്കും.
കടമ്പൂര്‍ ശ്രീ വലിയമറ്റം ദേവീക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് കണ്ണോത്ത് സ്‌കൂള്‍ വഴി കടമ്പൂര്‍ ശ്രീ പൂങ്കാവ് ക്ഷേത്രത്തില്‍ സമാപിക്കും. കുടുക്കിമൊട്ട ശ്രീമുത്തപ്പന്‍ ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ഏച്ചൂരില്‍ സമാപിക്കും. വെള്ളച്ചാലില്‍ നിന്നും ആരംഭിച്ച് ഐവര്‍കുളം ശ്രീമഹാവിഷ്ണുക്ഷേത്ര പരിസരത്ത് സമാപിക്കും. പൂവ്വയുംഭഗവതി ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ചക്കരക്കല്‍ ഗോകുലം കല്യാണമണ്ഡപത്തില്‍ സമാപിക്കും.
ഇരിട്ടി വട്ട്യറ സവര്‍ക്കര്‍ നഗറില്‍ നിന്നും ആരംഭിച്ച് വട്ട്യറ സ്‌കൂള്‍ വഴി കരിയാല്‍ ശ്രീ മുത്തപ്പന്‍ സന്നിധിയിലെത്തും. പായം കാടമുണ്ട് മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രസന്നിധിയില്‍ നിന്നും വട്ട്യറ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പായം സ്‌കൂള്‍ വഴി പായം ടൗണില്‍ നിന്നും പായോറയില്‍ നിന്നും ആരംഭിക്കുന്ന പായോറ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പായം മഹാവിഷ്ണു ശത്രുഘ്നക്ഷേത്രത്തില്‍ സമാപിക്കും.
പയോറ ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച് ഏച്ചില്ലം ശ്രീ മഹാവിഷ്ണു അയ്യപ്പ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് തോട്ടുകടവ്, മാങ്ങാട്, കൊണ്ടമ്പ്ര വഴി പായം ടൗണില്‍ നിന്നും മറ്റ് ശോഭയാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി പായം മഹാവിഷ്ണു ക്ഷേത്രത്തില്‍ 6.30 ന് സമാപിക്കും. മാടത്തില്‍ എല്‍പി സ്‌ക്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് കല്ലുമുട്ടി വഴി ഇരിട്ടിയില്‍ പാലത്തിന് സമീപംവെച്ച് പെരുമ്പറമ്പില്‍ നിന്നുള്ള ശോഭായാത്രക്കൊപ്പം ചേര്‍ന്ന് ടൗണില്‍ പ്രവേശിച്ച് നഗരം ചുറ്റി കീഴൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
ഇരിട്ടി വള്ള്യാട്, കീഴൂര്‍, പയഞ്ചേരി, മാടത്തില്‍, പെരുമ്പറമ്പ് എന്നീ ശോഭയാത്രകള്‍ ഇരിട്ടിയില്‍ വെച്ച് മഹാശോഭയാത്രയായി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ഉളിക്കല്‍ വയത്തൂര്‍, മുണ്ടാന്നൂര്‍, നുച്ചിയാട് മണ്ഡപപ്പറമ്പ് എന്നീ ശോഭയാത്രകള്‍ ഉളിക്കല്‍ വന്ന് സംഗമിച്ചതിനുശേഷം മഹാശോഭയാത്രയായി ഉളിക്കലില്‍ ഗുരുമന്ദിരത്തില്‍ അവസാനിക്കും. മീത്തലെ പുന്നാട്, ചെക്കിച്ചാല്‍, ഉര്‍പ്പള്ളി ഇല്ലത്തെ മൂല, കല്ലങ്ങോട്, തവിലാക്കൂറ്റി, എന്നീ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശോഭയാത്ര പുന്നാട് മധുരാപുരിയില്‍ സംഗമിച്ച് മീത്തലെ പുന്നാട് ചെലപ്പൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
അക്കനശ്ശേരി മഠം, അത്തപുഞ്ച, ശ്രീശങ്കര എന്നീ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശോഭയാത്ര പുന്നാട് മധുരാപുരിയില്‍ സംഗമിച്ച് പുന്നാട് അമ്പലത്തില്‍ സമാപിക്കും. വയത്തൂര്‍ ശോഭയാത്ര വയത്തൂര്‍ അമ്പലത്തില്‍ നിന്നും നുച്ചിയാട് ശോഭയാത്ര നുച്ചിയാട് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നും മണ്ഡപപറമ്പ് ശോഭയാത്ര മണ്ഡപപറമ്പ് ഗണപതി ക്ഷേത്രത്തില്‍ നിന്നും തുടങ്ങും.
Kannur
വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.
അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.
ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.
Kannur
പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.
Kannur
കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.
കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്