കൊട്ടിയൂരിൽ പട്ടിയെ വന്യജീവി പിടിച്ചു; കടുവയെന്ന് നാട്ടുകാർ
കൊട്ടിയൂർ : പാൽച്ചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. മേലെപാൽച്ചുരം കോളനിയിലെ ശശിയുടെ വളർത്തു നായയെയാണ് വന്യമൃഗം ആക്രമിച്ചത്. കടുവയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.