പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു
പേരാവൂർ : സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കെ. വി.സെബാസ്റ്റ്യൻ, പ്രഥമധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, മദർ പി.ടി.എ പ്രസിഡന്റ് അനു ഷൈജു.ഇ.ആർ.രതീഷ്, ടെൽവിൻ ജോസ് ബാബു,എസ്.ഇഷിത, പി.ടി.എ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.എല്ലാ അധ്യാപകരെയും കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു.തുടർന്ന് അധ്യാപകർ കുട്ടികൾക്ക് ഉപഹാരം നൽകി.
