പേരാവൂർ താലൂക്ക് ആസ്പത്രിയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു
പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖാന്തരം ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ഈ മാസം 11ന് തിങ്കളാഴ്ച രാവിലെ 10.30ന് ആസ്പത്രി ഓഫീസിൽ.
താഴെ പറയുന്ന യോഗ്യതയുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി എത്തണം.രജിസ്ട്രേഷൻ അന്നേ ദിവസം 10 മുതൽ 10.30 വരെ.
യോഗ്യതകൾ
1) പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും, യോഗ്യതയും ഉള്ളവർ
2) ആസ്പത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന
വിശദ വിവരങ്ങൾക്ക് ആസ്പത്രി ഓഫീസുമായി ബന്ധപ്പെടുക ഫോൺ:04902 445 355
