കേളകം പഞ്ചായത്ത് സ്ത്രീപദവി പഠനം സർവ്വേ ഉദ്ഘാടനവും ഐഡൻ്റിറ്റി കാർഡ് വിതരണവും
കേളകം: കണ്ണൂർ ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന സ്ത്രീപദവി പഠനത്തിനോടനുബന്ധിച്ച സർവ്വേ കേളകം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.
ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രീത ഗംഗാധരൻ, സജീവൻ പാലുമി ഗ്രാമപഞ്ചായത്തംഗം സുനിത രാജു 1 സെക്രട്ടറി പി.കെ.ശശീന്ദ്രൻ ,കമ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ അഞ്ജന കെ. സി. ഡി. എസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ ഐ. സി. ഡി എസ് സൂപ്പർവൈസർ സി.പി ലക്ഷ്മിക്കുട്ടി എന്നിവർ പ്രസംഗിച്ചു. സെപ്തംബർ അവസാനത്തോടെ സർവ്വേ പൂർത്തിയാകും.
