68 കാരന്‍ ശിവേട്ടനും പത്താംതരം പരീക്ഷ എഴുതുന്നു

Share our post

ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് പഠനകേന്ദ്രത്തിലെ വി. ജി ശിവന്‍ 1974 ല്‍ പത്താംതരം പരീക്ഷ എഴുതി പരാജയപ്പെട്ട ആളാണ്. അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് വീണ്ടും പത്താംതരം പാസാവണമെന്ന് ആഗ്രഹിച്ചത്.

ഇരിട്ടി ബ്ലോക്ക് പഠനകേന്ദ്രത്തില്‍ ആദ്യത്തെ ക്ലാസു മുതല്‍ മുടങ്ങാതെ ശിവേട്ടന്‍ ഫസ്റ്റ് ബെഞ്ചിലുണ്ട്. സഹപഠിതാക്കളുടെ വല്യേട്ടനായ ശിവന്‍ സ്വയം ഒരു മോട്ടിവേറ്ററായി മാറുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള ശിവന്‍ കര്‍ഷകനാണ്.

വെളിമാനം സ്വദേശിയായ ഇദ്ദേഹം രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം പാലിയേറ്റീവ് പ്രവര്‍ത്തനത്തിലും സജീവമാണ്. കുടുംബത്തിന്റെ നല്ല പ്രോത്സാഹനവും ശിവന് ലഭിച്ചിട്ടുണ്ട്. പത്താംതരം പാസായതിന് ശേഷം തുടര്‍പഠനം നേടാനും ആഗ്രഹിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!