Connect with us

Kannur

റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കമാകും

Published

on

Share our post

സര്‍ക്കാർ സേവനങ്ങള്‍ ഡിജിറ്റലാകുന്ന കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കാൻ റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വെള്ളർവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് സമഗ്രമായ ഡിജിറ്റൈസേഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. വകുപ്പിന്റെ പല സേവനങ്ങളും ഇന്ന് ഓണ്‍ലൈനായി ലഭ്യമാണ്. എന്നാല്‍ ഇവ പൊതുജനങ്ങള്‍ക്ക് പരസഹായമില്ലാതെ ഉപയോഗിക്കാനാകുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് ഈ നടപടിയിലേക്ക് കടന്നത്. കേരളത്തിലെ 84 ലക്ഷം കുടുംബങ്ങളിലെ ഓരോ അംഗത്തിന് വീതമെങ്കിലും ഓൺലൈൻ സേവനം നേടാൻ പഠിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.

വെള്ളർവള്ളി വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റി 44 ലക്ഷം രൂപ ചെലവിലാണ് പുതിയത് നിർമ്മിച്ചത്. 1229 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൽ റാമ്പോട് കൂടിയ വരാന്ത, സന്ദർശകർക്ക് കാത്തിരിക്കാനുള്ള സ്ഥലം, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഹാൾ, റെക്കോർഡ് മുറി, ഡൈനിങ് ഹാൾ, ശുചിമുറി എന്നിവയാണുള്ളത്. മുൻവശത്ത് പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്.

നിർമ്മിതി കേന്ദ്രത്തിനായിരുന്നു പ്രവൃത്തിയുടെ ചുമതല. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം. എൽ. എ അധ്യക്ഷത വഹിച്ചു. കെ പ്രദോഷ്- സുനിത ദമ്പതികൾക്കുള്ള പട്ടയ വിതരണവും മന്ത്രി നിർവ്വഹിച്ചു. കെട്ടിട നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ ചിറപ്രത്ത് ഇല്ലത്ത് ചെറിയ ദാമോദരൻ നമ്പൂതിരിയെ ചടങ്ങിൽ അനുമോദിച്ചു. നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ കെ. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ, വാർഡ് അംഗം നിഷ പ്രദീപൻ, എ. ഡി. എം കെ. കെ ദിവാകരൻ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.


Share our post

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Trending

error: Content is protected !!