കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ : കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു. പള്ളിയാംമൂല സ്വദേശി വിഘ്‌നേഷ്(23) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഓടിക്കൂടിയ നാടുകാർ ചേർന്ന് രക്ഷപ്പെടുത്തി സമീപത്തെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
രണ്ട് ദിവസത്തെ ഇടവേളയിൽ കണ്ണൂർ നഗരത്തോട് ചേർന്ന് ഒഴുക്കിൽപ്പെട്ട് മരിക്കുന്ന രണ്ടാമത്തെ യുവാവാണ് വിഘ്‌നേഷ്. കഴിഞ്ഞ ദിവസം വളപട്ടണം പുഴയുടെ ഭാഗമായ പുല്ലൂപ്പിക്കടവിൽ ഒഴുക്കിൽപ്പെട്ട് അത്താഴക്കുന്ന് സ്വദേശി സനൂഫ് മരണപ്പെട്ടിരുന്നു.