എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം

Share our post

മുഴപ്പിലങ്ങാട്: കണ്ണൂർ മുഴപ്പിലങ്ങാട് എടക്കാട് റെയിൽവേ സ്റ്റേഷന് മുന്നിലെ അടിപ്പാതക്ക് മുകളിൽ വാഹന അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എക്സ്പ്രസ്സും തലശ്ശേരിയിലേക്ക് പോകുന്ന പാർസൽ ലോറിയുമായാണ് ഇടിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30 മണിയോടെയാണ് അപകടം.

മുഖാമുഖം നടന്ന ഇടിയിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായി തകർന്നു. ഡ്രൈവറും യാത്രക്കാരും ഉൾപെടെ നിരവധി പേർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. എടക്കാട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!