പോളിടെക്‌നിക് തത്സമയ പ്രവേശനം
നടുവിൽ: ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെ നിലവിൽ ഒഴിവുള്ള ഒന്നാംവർഷ ഡിപ്ലോമ സീറ്റുകളിലേക്ക് സെപ്റ്റംബർ അഞ്ച്, ഏഴ് തിയ്യതികളിൽ തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം രക്ഷിതാവിനോടൊപ്പം കോളേജിൽ ഹാജരാകണം.
സെപ്റ്റംബർ അഞ്ച്-ടി. എച്ച്. എസ്. എൽ .സി, വി. എച്ച്. എസ്. എൽ, സി, ഇ ഡബ്ല്യ എസ്, ഈഴവ, ലാറ്റിൻ കാത്തലിക്, ആംഗ്ലോ ഇന്ത്യൻ, മറ്റ് പിന്നോക്ക ക്രിസ്ത്യാനികൾ, മറ്റ് പിന്നോക്ക ഹിന്ദു, ധീവര ആന്റ് റിലേറ്റഡ് കമ്മ്യൂണിറ്റീസ്, വിശ്വകർമ്മ ആന്റ് റിലേറ്റഡ് കമ്മ്യൂണിറ്റീസ്, കുശവൻ ആന്റ് റിലേറ്റഡ് കമ്മ്യൂണിറ്റീസ്, പട്ടികജാതി, പട്ടികവർഗം, പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ്-റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും.
സെപ്റ്റംബർ ഏഴ് -ജനറൽ, ഫീ വെയ്‌വർ-റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും.ഫീസിളവിന് അർഹതയുള്ള വിദ്യാർഥികൾ 1000 രൂപയും അർഹതയില്ലാത്തവർ 3,995 രൂപയും ഓൺലൈനായി അടക്കേണ്ടതാണ്. പി. ടി. എ ഫണ്ട് പണമായി അടക്കണം. കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺക്രിമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.
