Kannur
ജില്ലയിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി
കണ്ണൂർ: ജില്ലയിൽ ഡിജിറ്റൽ സർവ്വേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 14 വില്ലേജുകളിൽ അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-2, കരിക്കോട്ടക്കരി എന്നീ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേയാണ് പൂർത്തിയായത്.
ശേഷിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചതുമായ വിളമന, ആറളം, ചാവശ്ശേരി, എളയാവൂർ, കണ്ണൂർ-1 എന്നീ അഞ്ച് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പുനരാരംഭിച്ചിട്ടുണ്ട്. ജില്ലയിൽ 15000 ഹെക്ടറിൽ ആധുനിക സർവ്വെ ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി.
കോർസ് (Continuously Operating Reference Stations) സ്ഥാപിച്ചുകൊണ്ട് അത്യാധുനിക സർവ്വെ ഉപകരണങ്ങളായ ഡ്രോൺ, റിയൽ ടൈം കിനിമാറ്റിക് (ആർടികെ), റോബോട്ടിക് ടോട്ടൽ സ്‌റ്റേഷൻ (ആർടിഎസ്) തുടങ്ങിയ അത്യാധുനിക സർവ്വേ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവ്വേ പ്രവർത്തനം നടന്നു വരുന്നത്.
കണ്ണൂർ സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻദേവ്, സർവ്വേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് എന്നവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഡിജിറ്റൽ സർവ്വെ പ്രവർത്തനം നടന്നുവരുന്നത്.
പയ്യന്നൂർ റീസർവ്വേ സൂപ്രണ്ട് പി സുനിൽകുമാർ, തളിപ്പറമ്പ് റീസർവ്വെ സൂപ്രണ്ട് കെ രാജൻ, ശ്രീകണ്ഠാപുരം റീസർവ്വേ സൂപ്രണ്ട് പി കെ പ്രകാശൻ എന്നിവരാണ് വില്ലേജുകളുടെ ചുമതല നിർവ്വഹിച്ചു വരുന്നത്.
ബന്ധപ്പെട്ട വില്ലേജുകളിലെ കൈവശക്കാർക്ക് അതാത് വില്ലേജുകളിലെ ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസുകളിൽ ഹാജരായി റിക്കാർഡുകൾ പരിശോധിക്കാം. അപാകത ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി ന്യൂനത പരിഹരിക്കാം.
ഡിജിറ്റൽ സർവ്വേ പ്രവർത്തനം സമയബന്ധിതമായും കുറ്റമറ്റരീതിയിലും പൂർത്തീകരിക്കുന്നതിന് മുഴുവൻ കൈവശക്കാരുടെയും സഹകരണം ആവശ്യമാണ്. ഭൂവുടമകൾ അവരുടെ കൈവശാതിർത്തിയിലെ കാടുകൾ വെട്ടിതെളിയിച്ചു നൽകിയും സർവ്വേ ജീവനക്കാർ ആവശ്യപ്പെടുന്ന രേഖകൾ നൽകിയും ഡിജിറ്റൽ സർവ്വേ റിക്കാർഡുകൾ കുറ്റമറ്റ രീതിയിൽ തയ്യാറാക്കുന്നതിന് ഭൂവുടമസ്ഥർ സർവ്വേ ജീവനക്കാരോട് സഹകരിക്കണമെന്ന് ഡിജിറ്റൽ സർവ്വേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് അഭ്യർഥിച്ചു.
Kannur
ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്
കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
Kannur
കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.
Kannur
സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു