Kannur
സ്വപ്‌ന പദ്ധതി വഴിതുറന്നത് സ്വപ്‌നതുല്യമായ വികസനത്തിലേക്ക്

കണ്ണൂർ : വാഹനങ്ങൾ ചീറിപ്പായുന്ന അതേ വേഗതയിലാണ് മലയോര ഹൈവേ ജില്ലയിലെ കുടിയേറ്റ മേഖലയിലേക്ക് വികസനവുമെത്തിക്കുന്നത്. മാറ്റത്തിന്റെ ആഹ്ലാദാരവം മലയോരത്തെങ്ങും തൊട്ടറിയാം. പൊതുഗതാഗതം സുഗമമായി. മലഞ്ചരക്ക് – സുഗന്ധദ്രവ്യ വ്യാപാര മേഖലയിൽ പുത്തനുണർവ്. പുത്തൻ വ്യവസായസംരംഭങ്ങൾ മുളച്ചുപൊന്തുന്നു. പുതുതായി തുറന്നുകിട്ടിയ ടൂറിസം സാധ്യതകൾ ജനങ്ങൾക്ക് നേരിട്ട് അനുഭവേദ്യമാകുന്നു. നാടിന്റെ മുഖച്ഛായ മാറ്റിയതിനൊപ്പം കുടിയേറ്റ ജനതയുടെ ജീവിതത്തെയും ആഴത്തിൽ സ്വാധീനിക്കുകയാണ് സ്വപ്‌നപാത.
ജില്ലയിൽ 126 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ചെറുപുഴമുതൽ വള്ളിത്തോടുവരെയും വള്ളിത്തോടുമുതൽ മണത്തണവരെയും രണ്ടു റീച്ചുകളായാണ് പാത നിർമിച്ചത്. ചെറുപുഴ, ആലക്കോട്, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പായം പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. 12 മീറ്റർ വീതി. അതിൽ ഏഴുമീറ്റർ വീതിയിൽ മികച്ച ഗുണനിലവാരത്തോടെ മെക്കാഡം ടാറിങ്.
ചെറുപുഴ പുതിയ പാലംമുതൽ വള്ളിത്തോടുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും വള്ളിത്തോടുമുതൽ മണത്തണവരെ ഇരിക്കൂർ കൺസ്‌ട്രക്ഷൻസുമാണ് പ്രവൃത്തി നിർവഹിച്ചത്. വിമാനത്താവള റോഡിന്റെ ഭാഗമായതിനാൽ മണത്തണമുതൽ അമ്പായത്തോടുവരെ താൽക്കാലിക പ്രവൃത്തിയേ നടത്തിയുള്ളൂ.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഫണ്ട് അനുവദിക്കാതെ യു.ഡി.എഫ് സർക്കാർ തട്ടിക്കൂട്ടി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു മലയോര ഹെെവേ. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതി, 2016ൽ അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് യാഥാർഥ്യമായത്. അധികാരത്തിലെത്തി നാലുവർഷം തികയുന്നതിനുമുമ്പ് ആദ്യഘട്ടം പൂർത്തിയാക്കി. പിന്നാലെ രണ്ടാം റീച്ചും.
Kannur
ശമ്പളമില്ല; കെ.എസ്.ആർ.ടി.സി വിട്ട് ദിവസവേതനക്കാർ: കണ്ണൂരിൽ ജോലി ഉപേക്ഷിച്ചത് 77 പേർ

കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പി.എസ്.സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77 പേരും കാസർകോട്ടുനിന്ന് 39 പേരും ജോലി ഉപേക്ഷിച്ചു. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരാണ്.715 രൂപയാണ് ഒരു ദിവസത്തെ വേതനം. ഒരു പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. 2007 മുതൽ ജോലി ചെയ്യുന്നവരുമുണ്ട്.ഇൻസെന്റീവ് ഇവർക്ക് കിട്ടാക്കനിയാണ്. മാർച്ചിലെ പകുതി ശമ്പളം ലഭിച്ചത് ഏപ്രിൽ 13ന് ആണ്. 35 ദിവസത്തെ ശമ്പളം കിട്ടാനുണ്ട്. കണ്ണൂർ 34, തലശ്ശേരി 24, പയ്യന്നൂർ 19, കാസർകോട് 20, കാഞ്ഞങ്ങാട് 19 എന്നിങ്ങനെയാണ് ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജോലി മതിയാക്കി പോയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും എണ്ണം.
സർവീസുകൾ റദ്ദാക്കി
പൊതുവേ ജീവനക്കാർ കുറവുള്ള കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ ജോലി ഉപേക്ഷിക്കുന്നത് സർവീസിനെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് കൂടുതലായും ബാധിക്കുന്നത്. കണ്ണൂർ, കാസർകോട് ഡിപ്പോകളിൽ പ്രതിദിനം ശരാശരി 10 സർവീസുകൾ റദ്ദാക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും ഏഴും തലശ്ശേരിയിൽ ആറും സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കി.
Kannur
ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; ഇ-സ്‌കൂട്ടര്‍ റെഡി

കണ്ണൂര്‍: തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്