Kannur
19 വയസിന് താഴെയുള്ളവരുടെ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ്

കണ്ണൂർ : സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 വയസ്സിന് താഴെ ഉള്ളവരുടെ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിൽ നടക്കും.
പെൺകുട്ടികൾക്കും പൊതു വിഭാഗത്തിനും പ്രത്യേകം മത്സരങ്ങളുണ്ടാകും. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ ആയിരിക്കണം പങ്കെടുക്കുന്നവർ.
മത്സരങ്ങൾ രാവിലെ ഒൻപതിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഒന്നിന് രാത്രി ഒമ്പത് മണി വരെ ഓൺലൈനിൽ അപേക്ഷിക്കാം.ഫോൺ; 9846879986, 9400712673.
Kannur
തലയിൽ വഴിവിളക്കിൻ്റെ സോളാർ പാനൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്‍റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്‍റെ തലയിൽ സോളാർ പാനൽ തകർന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ആദിത്യനെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kannur
കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

കണ്ണൂർ: മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
Kannur
പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

കണ്ണൂര്‍: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്