Kerala
മഴ തിരിച്ചുവരുന്നുണ്ട്; ന്യൂന മർദ്ദത്തിന് സാധ്യത, തിങ്കളാഴ്ച ഈ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമായേക്കും. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 3 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 1 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Kerala
മുസ്ലിംലീഗ്: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

ചെന്നൈ: മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ് തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്. പി വി അബ്‌ദുൾ വഹാബാണ് ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രധാന ഭാരവാഹികൾക്ക് ആർക്കും മാറ്റമില്ല.
ഇ ടി മുഹമ്മദ് ബഷീർ എംപി ഓർഗനൈസിംഗ് സെക്രട്ടറിയും എം പി അബ്‌ദുൾ സമദ് സമാദാനി എംപി സീനിയർ വൈസ് പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ് ഇബ്രാഹിം സേഠ്, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത് ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ് പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ് തങ്ങൾ, ഖൊറും അനീസ് ഒമർ, നവാസ് കനി എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, എച്ച് അബുദുൽ ബാസിത്, ടി എ അഹമ്മദ് കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .
ചരിത്രത്തിലാദ്യമായി വനിതകൾ
ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Kerala
കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.
Kerala
കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്‍പേ ഈയാഴ്ചത്തെ ബുക്കിങ് തീര്‍ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആലപ്പുഴ മുതല്‍ പാതിരാമണല്‍ വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല്‍ നാലുവരെയാണു സഞ്ചാരം.
എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്‍, ലോവര്‍ ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര്‍ ക്ലാസിന് 500 രൂപ, ലോവര്‍ ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല്‍ വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്‍നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുണ്ട്.
മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍ എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്‍യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്‍ഷവും.ബുക്കിങ്ങിനുള്ള ഫോണ്‍ നമ്പറുകള്‍: 9400050326, 9400050325.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്