മുഴപ്പിലങ്ങാട്ട് വീട്ടിൽ നിന്ന് എം.ഡി.എം.എ പിടികൂടി
കണ്ണൂർ: മുഴപ്പിലങ്ങാട് പാച്ചക്കരയിൽ വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടി. നബീസാസിലെ മുഹമ്മദ് റിസ്വാന്റെ (26) വീട്ടിൽ നിന്നാണ് എടക്കാട് നാലുഗ്രാം എം.ഡി.എം.എ, മയക്കുമരുന്ന് തൂക്കിക്കൊടുക്കാൻ ഉപയോഗിച്ചിരുന്ന വേയിംഗ് മെഷീൻ, 18 ചെറിയ പോളിത്തീൻ കവറുകൾ എന്നിവയടക്കം പോലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
പോലീസ് പരിശോധനയ്ക്ക് എത്തുന്നുവെന്ന് മനസിലാക്കി മുഹമ്മദ് റിസ്വാൻ സ്ഥലത്ത് നിന്നും രക്ഷപെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾക്കെതിരേ രണ്ടു മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
