Kannur
അത്ഭുതവലയമായി സൂര്യൻ;22 ഡിഗ്രി സർക്കുലർ ഹാലോ

ഇന്ന് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഈ പ്രതിഭാസം ദൃശ്യമായി .സൂര്യന് ചുറ്റും മഴവില്ല് നിറത്തോടെ അത്ഭുത വലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ എന്ന പ്രതിഭാസമാണ് കാഴ്‌ചക്കാർക്ക് അത്ഭുത വലയം സമ്മാനിച്ചത്.
വ്യാഴം പകൽ 11.30ന് വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായി. അരമണിക്കൂറിൽ അധികം ഈ കാഴ്‌ച നിലനിന്നു. സൂര്യന്റെയോ ചന്ദ്രന്റെയോ ഇടയിൽ 22- ഡിഗ്രി വൃത്താകൃതിയിൽ പ്രഭാവലയം രൂപപ്പെടുന്നതാണ് 22 ഡിഗ്രി സർക്കുലർ ഹാലോ.
സൂര്യനിൽ നിന്നോ ചന്ദ്രനിൽ നിന്നോ ഉള്ള കിരണങ്ങൾ സിറസ് മേഘങ്ങളിൽ കാണപ്പെടുന്ന ഷഡ്ഭുജ ആകൃതിയിലുള്ള ഐസ് പരലുകൾ വഴി പ്രതിഫലിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
ഐസ് ക്രിസ്റ്റലിന്റെ ഒരു വശത്ത് പ്രകാശം പ്രവേശിച്ച് മറ്റൊരു വശത്തിലൂടെ പുറത്ത് കടക്കുമ്പോൾ 22 ഡിഗ്രി ഹാലോ രൂപപ്പെടുന്നു. മൂൺ റിങ്, വിന്റർ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. 2020 മെയ് എട്ടിന് വയനാട്ടിലും പിന്നീട് 2021 ജൂൺ രണ്ടിന് ഹൈദരാബാദിലും 22 ഡിഗ്രി സർക്കുലർ ഹാലോ ദൃശ്യമായിരുന്നു.
Kannur
അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎന്‍എം നഴ്സ്, മള്‍ട്ടി പര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, എംപിഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ആയുര്‍വേദ തെറാപിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ ഓഫീസില്‍ മെയ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 0497 2944145
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ‘പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ്’ (റെഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
പ്രൈവറ്റ് രെജിസ്ട്രേഷൻ -ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾ 28.05.2025 ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, നാലാം സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ, 2025) പരീക്ഷകൾക്ക് 09.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
02.07.2025 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് 13.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Kannur
കാൻസർ ഫോളോ അപ്പ് ക്ലിനിക്ക് 17-ന്

കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും നടത്തുന്ന കാൻസർ ഫോളോ അപ്പ് ക്ലിനിക്ക് 17-ന് നടക്കും. കണ്ണൂർ ഏർളി കാൻസർ ഡിറ്റക്‌ഷൻ സെന്ററിൽ രാവിലെ ഒൻപതിന് തുടങ്ങും. ക്ലിനിക്കിന് ആർ സി സിയിലെ ഡോ. എ എൽ ലിജീഷ്, ഡോ. അശ്വിൻ കുമാർ എന്നിവർ നേതൃത്വം നൽകും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. പരിശോധന ആവശ്യമുള്ളവർ 14-ന് മുൻപ് രജിസ്റ്റർ ചെയ്യണം.ഫോൺ: 04972 705 309, 703 309.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്