Connect with us

Kerala

ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ; 23 കോടിയുടെ വിൽപ്പന, അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ്

Published

on

Share our post

തിരുവനന്തപുരം : ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്. ഇത്‌ കഴിഞ്ഞ വർഷം 19 കോടിയായിരുന്നു, നാലുകോടിയുടെ വർദ്ധനവ്‌.

എല്ലാ സി.ഡി.എസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുടുംബശ്രീ ഓണം വിപണന മേളകളൊരുക്കിയിരുന്നു. 3.25 കോടി രൂപയുടെ വിൽപ്പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്‌.

വിലക്കയറ്റം തടയാൻ സഹായിച്ച സർക്കാരിന്റെ വിപണി ഇടപെടലിൽ, കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക്‌ വഹിച്ചതായി മന്ത്രി എം. ബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ഓണച്ചന്തകള്‍ക്ക് മികച്ച പിന്തുണയാണ് നൽകിയത്. കുടുംബശ്രീയുടെ 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങള്‍ മേളയിൽ വിൽപ്പന നടത്തി.

കുടുംബശ്രീ കൃഷി നടത്തി ഉത്പാദിപ്പിച്ച പൂക്കളുടെ വിൽപ്പന ഇക്കുറി ഓണം മേളകളിലെ പ്രധാന ആകർഷണമായിരുന്നു. അടുത്ത ഓണത്തിന്‌ കൂടുതൽ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതോടൊപ്പം നാടെങ്ങും കുടുംബശ്രീയുടെ നേതൃത്വത്തിൽ വ്യാപകമായ പച്ചക്കറി കൃഷി നടത്താനുള്ള നടപടികളും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. വിപണിയിലെ അവിഭാജ്യ സാന്നിധ്യമായി കുടുംബശ്രീയെ മാറ്റാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പൂകൃഷിയുടെ കാര്യത്തിൽ കുടുംബശ്രീ ഉജ്വല നേട്ടമാണ് കൈവരിച്ചത്‌. സാധാരണഗതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് ഓണത്തിന് പൂക്കളെത്തിയിരുന്നതെങ്കില്‍, ഇക്കുറി പൂവിപണിയില്‍ ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇക്കുറി പൂകൃഷി നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഇത് 128 ഏക്കറിലായിരുന്നു. ഓണവിപണി മുന്നില്‍ കണ്ട് ആരംഭിച്ച കൃഷി കേരളമെമ്പാടും വലിയ വിജയം കണ്ടു. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഒന്നാമതെത്തിയത്. കുടുംബശ്രീയുടെ ഓണം വിപണന മേളകളിലെല്ലാം പൂക്കൾ വിൽക്കുന്ന സ്റ്റാളുകളുണ്ടായിരുന്നു.

ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ ഓരോ കേന്ദ്രത്തിലും ലഭ്യമാക്കിയത്. കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തോതിലാണ് ആവശ്യക്കാരെത്തിയത്.

വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയും മേളകളിലെത്തി. കലാപരിപാടികൾ, ഭക്ഷ്യമേള, മത്സരങ്ങൾ തുടങ്ങിയവയും മേളയോട്‌ അനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിയിരുന്നു.

വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തില്‍ 12,000 രൂപയും കുടുംബശ്രീ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വരെ ഓണം വിപണന മേളകള്‍ക്ക് നൽകാനുള്ള അനുമതിയും നൽകിയിയിരുന്നു.


Share our post

Kerala

മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ: ഓറഞ്ച് അലർട്ട്

Published

on

Share our post

കോട്ടയം : സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ​പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പുകൾ

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.


Share our post
Continue Reading

Kerala

വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച് തകർത്തു, മൂന്ന് പ്രതികളും പിടിയിൽ

Published

on

Share our post

വയനാട്: വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. മൂവരും സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലാണ് കല്ലുകൊണ്ട് പൊട്ടിച്ചത്. വയനാട് താഴേ മുട്ടിലിൽ വെച്ചായിരുന്നുണ് സംഭവം. പരിക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


Share our post
Continue Reading

Kerala

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ

Published

on

Share our post

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൌണ്ടിലേക്ക് ഇടുകയും, ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്‍റെ നിഗമനം.


Share our post
Continue Reading

Trending

error: Content is protected !!