ഇ ബിൽ ചാലഞ്ചുമായി കതിരൂർ സഹകരണ ബാങ്ക്

തലശ്ശേരി: കതിരൂർ സഹകരണ ബാങ്ക് ഇ ബിൽ ചാലഞ്ച് സംഘടിപ്പിക്കുന്നു. എരഞ്ഞോളി, കതിരൂർ, കോട്ടയം, പിണറായി, പാട്യം വേങ്ങാട് പഞ്ചായത്തുകളിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്കായാണ് മത്സരം. റജിസ്ട്രേഷൻ ആരംഭിച്ചു. മത്സരം തുടങ്ങുന്നതിന് മുൻപത്തെ വൈദ്യുത ബില്ലും ശേഷമുള്ള മീറ്റർ റീഡിങ്ങും സഹകിരൺ ലിങ്കിൽ അപ്‍ലോഡ് ചെയ്യണം. വൈദ്യുതി ഉപയോഗം കുറച്ചതിനെക്കുറിച്ചു ലഘു കുറിപ്പും തയാറാക്കണം.
വൈദ്യുതി ഉപഭോഗവും ഊർജ സംരക്ഷണ പ്രവർത്തനവും വിലയിരുത്തി തിരഞ്ഞെടുക്കുന്നവർക്ക് ഒന്നാം സമ്മാനമായി പതിനായിരം രൂപയ്ക്കുള്ള സോളർ ഉൽപന്നങ്ങൾ നൽകും. രണ്ടാം സമ്മാനം 7000 രൂപയ്ക്കുള്ള സോളർ ഉൽപന്നങ്ങളാണ്. മൂന്നാം സമ്മാനം 5000 രൂപയുടെ സോളർ ഉൽപന്നങ്ങൾ. എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്കായി സെപ്റ്റംബർ 29,30 തീയതികളിൽ പ്രത്യേക മത്സരം നടത്തും.
സെപ്റ്റംബർ 29ന് ഡോ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾ 9744323180 എന്ന നമ്പറിൽ നിന്ന് ലഭിക്കും. മത്സരത്തെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, ഡയറക്ടർമാരായ രാജക്കുറുപ്പ്, കെ. സുരേഷ്, സെക്രട്ടറി ഹേമലത എന്നിവർ വിശദീകരിച്ചു.