മണത്തണക്ക് സമീപം ബൈക്ക് റോഡരികിലെ വീട്ടുകിണറിലേക്ക് വീണ് അപകടം

പേരാവൂർ: മലയോര ഹൈവേയിൽ മണത്തണ നിരക്കുണ്ടിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വീടുകിണറിൽ വീണ് അപകടം. ബൈക്ക് യാത്രക്കാരനായ വയനാട് തവിഞ്ഞാൽ പുത്തൻ പുരക്കൽ രതീഷിന് (31) നിസാര പരിക്കേറ്റു.വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം.
മണത്തണ ഭാഗത്ത് നിന്ന് വന്ന ബൈക്ക് നിയന്ത്രണം വിട്ട് രാജ്യ ഹാൾ വളവിലെ മരത്തിലിടിച്ച് വീട്ടുകിണറ്റിലേക്ക് വീഴുകയായിരുന്നു.പേരാവൂർ അഗ്നി രക്ഷാ സേനയെത്തി കിണറ്റിൽ വീണ രതീഷിനെ രക്ഷപ്പെടുത്തി.രതീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സിബിൻ കിണറിൽ വീഴാതെ രക്ഷപ്പെട്ടിരുന്നു.