കേക്ക് നിർമ്മാണം പഠിച്ചാലോ; 100% സൗജന്യമായി താമസവും ഭക്ഷണവും ഉള്‍പ്പെടെ

Share our post

സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്നതും കാനറാ ബാങ്ക് , SDME ട്രസ്റ്റ് തുടങ്ങിയവരുടെ നിയന്ത്രണത്തിൽ വരുന്നതുമായ RUDSET Institute (കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്) നൽകുന്ന 06 ദിവസം നീണ്ടു നിൽക്കുന്ന തികച്ചും സൗജന്യമായ കേക്ക് നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 12 സെപ്തംബര്‍ 2023 ക്ളാസുകൾ ആരംഭിക്കുന്നത് 2023 സെപ്തംബര്‍ അവസാന വാരം. അപേക്ഷിക്കേണ്ടുന്ന ലിങ്ക് ഈ സന്ദേശത്തിന്റെ അടിഭാഗത്ത് ആയി കൊടുത്തിരിക്കുന്നു.

എന്ത് കൊണ്ട് റൂഡ്‌സെറ്റിലെ സംരംഭകത്വ പരിശീലനം വ്യത്യസ്തമാകുന്നു

+ സ്വയം തൊഴിലുമായി ബന്ധപ്പെട്ട ഇന്ത്യയിൽ എവിടെയും സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് നൽകുന്നു.
+ 100% സൗജന്യ പരിശീലനം, താമസം & ഭക്ഷണം.
+ പ്രാക്റ്റിക്കൽ അധിഷിഠിത പരിശീലനം.
+ അവധി ദിവസങ്ങൾ ഉണ്ടാകുന്നത് അല്ല
+ വിദഗ്ദ്ദരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
+ ബാങ്ക് വായ്പ ആവിശ്യമുള്ളവരെ കൃത്യമായി മാർഗ നിർദ്ദേശം നൽകി ബാങ്കിലേക്ക് റെക്കമെന്റ് ചെയുന്നു.

പരിശീലന വിഷയം

+ vanila , chocolate, Black Forest, White Forest, Red Velvet, Vancho, Nutty Bubble, Milky Mist, Tea Cakes, Butter Scotch, Fresh Fruit Cake തുടങ്ങിയ നിരവധി കേക്കുകള്‍ പ്രാക്ടിക്കല്‍ ആയി പഠിപ്പിക്കുന്നു.
+ ബിസിനസ് ക്ളാസുകൾ
+ ബാങ്കിങ് ക്ളാസുകൾ
+ വ്യക്തിത്വ വികസന പരിശീലനം

അപേക്ഷകർ ശ്രദ്ധിക്കുക

+ കേരളത്തില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാം
+ അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
+ APL /BPL വ്യത്യാസം ഇല്ലാതെ അപേക്ഷിക്കാം.
+ മുൻഗണന ഉള്ളവർ : BPL റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /SHG അംഗമോ കുടുംബശ്രീ /SHG അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ ആയിരിക്കണം
+ അഡ്മിഷൻ സമയത്ത് ജനന തിയ്യതി, മാസം വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ആധാർ കാർഡ് ഉണ്ടായിരിക്കണം ( ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും)
+ ആധാര്‍ പ്രകാരം കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
+ താമസിച്ചു പഠിക്കുന്നവർക്ക് മുൻഗണന
+ അവധി ദിവസങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ചയും പ്രവൃത്തി ദിനം ആയിരിക്കും.

അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷിക്കുക

https://forms.gle/t5JNL3H2FPvE2t1s8
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത്(9.45 AM-5.30PM) ബന്ധപ്പെടുക : 04602226573


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!