കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്കിങ്, നഷ്ടം വന്നാല്‍ പണം തിരികെ; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്

Share our post

ന്യൂഡൽഹി : വിമാന ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ക്ക് പണം ലാഭിക്കുന്നതിനായി പ്രത്യേക സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയങ്ങളെക്കുറിച്ചടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് പുതിയ സംവിധാനം. തിങ്കളാഴ്ച രാവിലെ ബ്ലോഗിലൂടെയാണ് പുത്തന്‍ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.

ഉദാഹരണത്തിന്, ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഏത് സമയത്താണ് ലഭിക്കുക എന്ന നിര്‍ദേശം ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ് വഴി ലഭിക്കും. അത് ഒരു പക്ഷേ ബുക്ക് ചെയ്യാനുദ്ദേശിക്കുന്നതിന്റെ രണ്ട് മാസം മുമ്പായിരിക്കാം. അല്ലെങ്കില്‍, ടേക്ക്ഓഫിന് മുമ്പ് നിരക്ക് കുറയുന്ന മറ്റേതെങ്കിലും സാഹചര്യത്തിലാകാം.

ഇത്തരത്തില്‍ ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ആവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ് ഉപയോക്താവിന് മുന്നില്‍ വയ്ക്കുന്നു. ഇതുവരെയുള്ള ബുക്കിങ്ങ് നിരക്ക് വിവരങ്ങള്‍ പരിശോധിച്ചാണ് ഇത്തരം വിലയിരുത്തല്‍ സാധ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ രീതിയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന് മറ്റൊരു ആനുകൂല്യം കൂടെ ലഭ്യമാകുന്നുണ്ട്. ഇതില്‍ കുറഞ്ഞ നിരക്കില്‍ ഇനി ടിക്കറ്റ് ലഭിക്കില്ല എന്ന് ഗൂഗിള്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തും. അതനുസരിച്ച് ടിക്കറ്റ് എടുത്ത് കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ടേക്ക്ഓഫിന് മുമ്പ് വരെയുള്ള ദിവസങ്ങളിലെ നിരക്ക് ഗൂഗിള്‍ നിരീക്ഷിക്കും. നേരത്ത പറഞ്ഞതിലും വില കുറയുന്ന സാഹചര്യമുണ്ടായാല്‍ ഉപയോക്താവിനുണ്ടാകുന്ന നഷ്ടം കമ്പനി ഗൂഗിള്‍ പേ വഴി തിരികെ നല്‍കും.

ഇത്തരത്തില്‍ വിലയുമായി ബന്ധപ്പെട്ട ഗ്യാരണ്ടി യു.എസില്‍ നിന്നും പുറപ്പെടുന്ന തിരഞ്ഞെടുത്ത യാത്രകള്‍ക്ക് നല്‍കുന്ന പദ്ധതി പരീക്ഷണ അടിസ്ഥാനത്തില്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തതായി രാജ്യത്ത് വിമാനയാത്രയില്‍ തിരക്കുണ്ടാകാന്‍ സാധ്യതയുള്ളത് ക്രിസ്മസ് അവധിക്കാലത്തായിരിക്കും. ഇക്കാലയളവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിന് ഒക്ടോബര്‍ ആദ്യം ബുക്ക് ചെയ്യണമെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍. ശരാശരിയായി ടേക്കോഫിന് 71 ദിവസം മുമ്പ് ടിക്കറ്റ് നിരക്ക് കുറവായിരിക്കുമെന്നും ഗൂഗിള്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!