കാക്കയങ്ങാട് ക്രിസ്ത്യന്‍ പള്ളിയിലെ ഗ്രോട്ടോ കത്തിച്ച സംഭവം; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: എസ്.ഡി.പി.ഐ

കാക്കയങ്ങാട്: ഉളീപ്പടിയിലെ ക്രിസ്ത്യന്‍ പള്ളിയിലെ ഗ്രോട്ടോ കത്തിച്ച സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സ്ര്‍ഷ്ടിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമുളള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
കാക്കയങ്ങാട് പ്രദേശത്ത് ആദ്യമായാണ് ഒരു മതവിഭാഗത്തിന്‍റെ ആരാധനാലയത്തിന് നേരെയുളള അക്രമം. നാടിന്‍റെ സാഹോദര്യം തകര്‍ക്കുന്ന ഗൂഢ ശക്തികള്‍ക്കെതിരെ നാട്ടുകാര്‍ ജാഗ്രതപാലിക്കണമെന്നും. പോലീസ് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. മുഹമ്മദ്, സെക്രട്ടറി കെ. മുഹമ്മദലി, കാക്കയങ്ങാട് ബ്രാഞ്ച് പ്രസിഡന്‍റ് എ.കെ സാജിദ്, നവാസ് അയ്യപ്പന്‍കാവ് എന്നിവര്‍ സ്ഥലം സന്ദർശിച്ചു.