പേരാവൂർ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് സമ്മാനക്കൂപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി

പേരാവൂർ : ക്രിസ്റ്റൽ മാളിൽ പ്രവർത്തനം തുടങ്ങിയ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കുപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
ഒന്നാം സമ്മാനത്തിനർഹനായ പേരാവൂർ ടൗണിലെ ചുമട്ടു തൊഴിലാളി ഐ.കെ. സന്തോഷിന് യു. എം. സി. പ്രസിഡന്റ് കെ. എം. ബഷീർ എൽ.സി.ഡി ടി വി കൈമാറി.
രണ്ടാം സമ്മാനം ഗ്യാസ് സ്റ്റൗ പേരാവൂർ താലൂക്കാസ്പത്രി ജീവനക്കാരി ജെസീന തോമസിനും മൂന്നാം സമ്മാനം മിക്സി പേരാവൂർ സ്വദേശി രസിനും നാലാം സമ്മാനം പ്രഷർ കുക്കർ എം.സുശാന്തിനും കൈമാറി.
സെഞ്ച്വറി സൂപ്പർ മാർക്കറ്റ് എം.ഡി എം.കെ.സലാം, ഷമീർ ലസി ടൈം, യു. വി. അനിൽ കുമാർ, എൻ. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.