ഇരിട്ടിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഇരിട്ടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ, ഇരിട്ടി, പേരാവൂർ റേഞ്ചുകളും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും, എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോയും ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തി.
പരിശോധനയിൽ 18 ഗ്രാം കഞ്ചാവ് കൈവശം വച്ച ആദിഷ് പ്രദീപ് എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.പാർട്ടിയിൽ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹനും പാർട്ടിയും, പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ. കെയും പാർട്ടിയും, ഐ.ബി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് കെ.പിയും പാർട്ടിയും ഉണ്ടായിരുന്നു.