സ്‌കൂട്ടറില്‍ ഒളിപ്പിച്ച ചന്ദനമുട്ടികളുമായി എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: എസ്.ഡി.പി.ഐ. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് 1.3 കിലോ ചന്ദനമുട്ടികളുമായി അറസ്റ്റില്‍.
അമ്പലത്തറയിലെ ടി. അബ്ദുള്‍ സമദിനെ (45) ആണ് ഹൊസ്ദുര്‍ഗ് പോലീസ് പിടിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായിരുന്നു ഇയാള്‍. 775 വോട്ട് നേടിയിരുന്നു.
മാവുങ്കാല്‍-രാംനഗര്‍ റോഡില്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അബ്ദുള്‍ സമദ് പിടിയിലായത്. സ്‌കൂട്ടറില്‍ തുണിയിലൊളിപ്പിച്ച നിലയിലായിരുന്നു ചന്ദനമുട്ടികള്‍.
ഇയാള്‍ സഞ്ചരിച്ച കെ.എല്‍. 14 എസ്-328 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചന്ദനമുട്ടികള്‍ സഹിതം വനംവകുപ്പിന് കൈമാറി.