പങ്കാളിയെ സ്‌കൂട്ടറില്‍ നിന്നും കുത്തിവീഴ്ത്തിയ യുവാവിനെതിരെ കേസെടുത്തു

തലശേരി: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് ബിസിനസ് പങ്കാളിയെ സ്‌കൂട്ടറില്‍ നിന്നും കുത്തിവീഴ്ത്തിയാള്‍ക്കെതിരെ പിണറായി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ അഞ്ചരക്കണ്ടി ബി. ഇ, എം സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. അഞ്ചരക്കണ്ടി പട്ടത്താരിയിലെ പാറക്കണ്ടി ഹൗസില്‍ പുതിയ പറമ്പില്‍ ഷംസുദ്ദീന്റെ പരാതിയില്‍ തലശേരി സ്വദേശി ഷബീറിനെതിരെയാണ് പൊലിസ് കേസെടുത്തത്.
ഷബീര്‍ ഓടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് സംഭവം. അഞ്ചരക്കണ്ടിയില്‍ ഇരുവരും ചേര്‍ന്ന് ഫാന്‍സി ഷോപ്പ് നടത്തിവരികയായിരുന്നു. പാര്‍ട്ണര്‍ ഷിപ്പ് ഒഴിഞ്ഞു പോകാമെന്ന ധാരണയില്‍ ഷബീര്‍ മൂന്ന് ലക്ഷം രൂപ ഷംസുദ്ദീനു മൂന്ന് ലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു.
ഇതേ ചൊല്ലിയുളള തര്‍ക്കത്തിനിടെയാണ് ഷബീര്‍ ഷംസുദ്ദീനെ സ്‌കൂട്ടറില്‍ നിന്നും ഇടിച്ചുവീഴ്ത്തിയത്. വീഴ്ചയില്‍ തനിക്ക് തോളെല്ലിനും കൈക്കും പരുക്കേറ്റതായും അരലക്ഷം രൂപയുടെ ഐ ഫോണ്‍ തകര്‍ന്നതായും ഷംസുദ്ദീന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പിണറായി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.