പേരാവൂർ റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം ഷിബിലി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഷൈലജ അധ്യക്ഷത വഹിച്ചു. യു.വി.റഹീം, പി.കെ. ശ്രീനിവാസൻ, അരിപ്പയിൽ മജീദ്, പൊയിൽ ഉമ്മർ, പി. ഭാസ്‌കരൻ, എസ്. ബഷീർ, കെ.ആർ. സുമ, കെ.പി. റഷീദ്, സുജില വൽസൻ, ബനീഷ ബഷീർ എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.