വ്യാപാരി വ്യവസായി ഏകോപന സമിതി ഓണാഘോഷ വിളംബര ഘോഷയാത്ര നടത്തി

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച പേരാവൂരിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ, തങ്കശ്യാം, കെ. സമീർ തുടങ്ങിയവർ നേതൃത്വം നല്കി. ഏകോപന സമിതി പേരാവൂർ യൂണിറ്റ്, യൂത്ത് വിങ്ങ്, വനിതാ വിങ്ങ്, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.