പുതിയ കോവിഡ് വകഭേദങ്ങൾ വരുന്നു; വീണ്ടും മാസ്ക് ധരിക്കേണ്ടി വരുമോ?

കോവിഡിനെ പൂർണമായി ലോകത്ത് നിന്ന് ഉൻമൂലനം ചെയ്യാൻ സാധിക്കില്ലെന്നാണ് കണ്ടെത്തിയ ആദ്യകാലം തൊട്ടേ ലോകാരോഗ്യ സംഘടന നൽകിയിരുന്ന മുന്നറിയിപ്പ്. അതു ശരിവെക്കുന്ന രീതിയിൽ കോവിഡ് വൈറസിന്റെ ഓരോ വകഭേദങ്ങൾ പുതുതായി ഉണ്ടായി വരുന്നു.
ചിലരിൽ കോവിഡ് മാരകമായേക്കാം. എന്നാൽ ചില ആളുകൾ കോവിഡ് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. പിരോല എന്ന പേരിലറിയപ്പെടുന്ന BA.2.86 പുതിയ വകഭേദം കണ്ടെത്തിയതാണ് ഇപ്പോൾ ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഇപ്പോൾ ആശങ്കയിലാഴ്ത്തുന്നത്.
കാരണം അതിന്റെ സ്പൈക്ക് പ്രോട്ടീനിലെ ഉയർന്ന മ്യൂട്ടേഷനുകൾ, വൈറസ് ഉപരിതലത്തിലെ തന്മാത്ര അൺലോക്ക് ചെയ്യുന്നതിനും പ്രവേശിക്കുന്നതിനുമുള്ള ഒരു താക്കോൽ പോലെ പ്രവർത്തിക്കുന്നു. സ്പൈക്ക് പ്രോട്ടീനിലെ മാറ്റങ്ങൾ വൈറസിന്റെ സ്വഭാവം പോലും മാറ്റാം. എന്നാൽ ഇതിനെ കുറിച്ചൊന്നും നമ്മുടെ കൈയിൽ കണക്കുകളില്ല.
വീണ്ടും മാസ്ക് ധരിക്കേണ്ടി വരുമോ എന്നാണ് പലരും ആശങ്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ മാസ്ക് കൊണ്ട് രോഗം പടരുന്നത് തടയാനാകുമോ എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം. ആദ്യമൊക്കെ മാസ്ക് ധരിക്കുന്നത് കൊണ്ട് കാര്യമില്ല എന്ന നിഗമനത്തിലായിരുന്നു ആളുകൾ.
2024 ന്റെ അവസാനത്തിനുമുമ്പ് യു.കെയിൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കാര്യങ്ങൾ മോശമായാണ് നീങ്ങുന്നതെങ്കിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ തുനിഞ്ഞേക്കും. BA.2.86 വ്യാപകശേഷി കൂടുതലുള്ള കോവിഡ് വകഭേദമാണ്. എത്ര ആളുകൾക്ക് നിലവിൽ വൈറസ് ബാധിച്ചിട്ടുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ വിവരമില്ല.