പേരാവൂരിൽ സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ്

പേരാവൂർ : ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗവും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും പേരാവൂർ താലൂക്ക് ആസ്പത്രിയും ചേർന്ന് സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് നടത്തുന്നു. സെപ്തംബർ രണ്ടിന് രാവിലെ 9.30 മുതൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം രജിസ്ട്രേഷൻ. വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ പേരാവൂർ താലൂക്ക് ആസ്പത്രി ഓഫീസിലെത്തി ബുക്ക് ചെയ്യാം.