പേരാവൂരിൽ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി

പേരാവൂർ: ക്രിസ്റ്റൽ മാളിൽ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ക്രിസ്റ്റൽ മാൾ എം.ഡി പി. പുരുഷോത്തമൻ ആദ്യ വില്പന നിർവഹിച്ചു.
വാർഡ് മെമ്പർ എം. ഷൈലജ ടീച്ചർ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പൂക്കോത്ത്, യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പ്രസിഡന്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. പുരുഷോത്തമൻ, എൻ. രാജേഷ്, എസ്.എം.കെ. മുഹമ്മദലി, സെഞ്ച്വറി സൂപ്പർമാർക്കറ്റ് എം.ഡി എം.കെ.സലാം എന്നിവർ സംസാരിച്ചു.