പേരാവൂർ പാമ്പാളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു

പേരാവൂർ : വെള്ളർവള്ളി പാമ്പാളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മൽ പദ്മനാഭനാണ് (83) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ഭാര്യ:
ജാനകി. മക്കൾ: ഹരീന്ദ്രബാബു, ശൈലേഷ് (അബുദാബി), സുധീർ (ഗൾഫ്). മരുമക്കൾ: ഗീത, സ്മിത, സുധ. സംസ്കാരം പിന്നീട്.