ഓണത്തിന് ബെംഗളൂരു – മംഗളൂരു പ്രത്യേക തീവണ്ടി

Share our post

കണ്ണൂർ: ഓണത്തിരക്ക് കുറയ്ക്കാൻ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി ഓടിക്കും. ബെംഗളൂരുവിൽ നിന്ന് (06569) 28-ന് വൈകിട്ട് 4.35-ന് പുറപ്പെടും. 29-ന് രാവിലെ 9.30-ന്‌ മംഗളൂരുവിലെത്തും.

ഷൊർണൂർ വഴി ഓടുന്ന വണ്ടിക്ക് ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

മംഗളൂരുവിൽനിന്ന് (06570) 29-ന് രാത്രി 8.05-ന് പുറപ്പെടുന്ന വണ്ടി 30-ന് രാവിലെ 11.45-ന് ബെംഗളൂരുവിലെത്തും. 10 സ്ലീപ്പർ, രണ്ട് ജനറൽ, ഏഴ് തേർഡ് എ.സി., രണ്ട് എ.സി. എന്നിങ്ങനെയാണ്‌ കോച്ചുകളുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!