ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി : ചോദ്യംചെയ്യലിന് ഹാജരാകാതെ മുങ്ങിനടക്കുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. മതസ്പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ശനി രാവിലെ 10ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഹാജരായില്ലെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലമ്പൂർ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സ്കറിയയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഷാജനെ ചോദ്യംചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഷാജൻ സ്കറിയ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്