ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സൂപ്പർ മാർക്കറ്റ് മാനേജർ പിടിയിൽ

പയ്യന്നൂർ : പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർ പിടിയിൽ. കൂത്തുപറമ്പ് വെങ്ങാട് സ്വദേശി ഹിഷാം (27) ആണ് പിടിയിലായത്.
പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധയിലെ ഭർതൃമതിയായ ജീവനക്കാരിയെ സ്ഥാപനത്തിൽവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇവർ വീട്ടിലെത്തി ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകി. സ്റ്റേഷൻ ഓഫീസർ മെൽബിൻ ജോസാണ് പ്രതിയെ അറസ്റ്റുചെയ്തത്.