ഇരിട്ടി പുന്നാടിൽ മലബാർ എക്സ്പോ തുടങ്ങി

Share our post

ഇരിട്ടി: മലബാർ ഇവന്റിന്റെ നേതൃത്വത്തിൽ പുന്നാട് കുന്നിനുകീഴെ ഒരു മാസം നീണ്ടുനിൽക്കുന്ന മലബാർ എക്സ്പോയുടെ ഉദ്‌ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. എക്സ്പോക്കകത്ത് ഒരുക്കിയിരിക്കുന്ന കശ്മീർ താഴ്വരയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും, വാണിജ്യ വിപണനമേള വൈസ്ചെയര്മാന് പി.പി. ഉസ്മാനും, അമ്യൂസ് മെന്റ് പാർക്ക് കൗൺസിലർ പി.വി. ശ്രീജയും നിർവഹിച്ചു. വി.പി. സതീശൻ, ഒ. ചന്ദ്രൻ, സുരേഷ് മിലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കാശ്‌മീർ താഴ്വര കൂടാതെ ലണ്ടൻ ബ്രിഡ്ജ്, ആർട്സ് മ്യൂസിയം, ഭക്ഷണമേള, മോട്ടോ എക്സ്പോ, ഗോസ്റ്റ് ഹൌസ്, പുഷ്പഫല പ്രദർശനവും വിൽപ്പനയും അൻപതോളം വിപണ സ്റ്റാളുകൾ ഹൈടെക് അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. അടുത്തമാസം 24 നാണ് എക്സ്പോ അവസാനിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!