സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.inwww.lbscentre.kerala.gov.in എന്നീ വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. 17,361 പേർ ടെസ്റ്റ് എഴുതിയതിൽ 2809 പേർ വിജയിച്ചു. ആകെ വിജയ ശതമാനം 16.18.
സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും. സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം സെപ്‌റ്റംബർ 11 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും.
ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം വിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ ബി .എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം – 33 എന്ന വിലാസത്തിലേക്ക് അയക്കണം.വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.