കണ്ണൂരിൽ ഓണമധുരം നിറയും പായസമേള

കണ്ണൂർ : കണ്ണൂർ കെ.ടി.ഡി.സി ലൂംലാൻഡിന്റെ മുറ്റത്ത് മധുരങ്ങളുടെ മേളം തുടങ്ങി. അഞ്ചിനം പായസങ്ങളുമായാണ് ഇത്തവണ ഓണത്തെ വരവേൽക്കുന്നത്. പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ, പഴം പ്രഥമൻ, ആലപ്പുഴ പാൽപ്പായസം എന്നിവയ്‌ക്ക് പുറമേ കെടിഡിസി ലൂംലാൻഡ് പ്രത്യേക പായസവുമുണ്ട്. ഒരുലിറ്ററിന് 350 രൂപയും അരലിറ്ററിന് 200 രൂപയുമാണ് വില.
ലൂം ലാൻഡ് പ്രത്യേക പാൽപ്പായസം വൈവിധ്യമാർന്ന രുചികളിലാണ് ഓരോ ദിവസവും ഒരുക്കുക. ക്യാരറ്റ്, മത്തൻ, പപ്പായ, ഉരുളക്കിഴങ്ങ്, തണ്ണിമത്തൻ തുടങ്ങിയ ഇനങ്ങളുടെ പായസങ്ങളാണ് തയ്യാറാക്കുന്നത്.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് സമീപവും പായസ കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പായസമേള ഉദ്‌ഘാടനം ചെയ്‌തു. സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി. കെ.ടി.ഡി.സി ഡയറക്ടർ ഒ.കെ. വാസു ആദ്യവിൽപന നടത്തി. കേരളവിഷൻ ന്യൂസ് ചാനൽ എം.ഡി പ്രജേഷ് ആച്ചാണ്ടി ഏറ്റുവാങ്ങി. കെ.ടി.ഡി.സി ഡയറക്ടർ ബാബു ഗോപിനാഥ്, ലൂംലാൻഡ് മാനേജർ സുർജിത്ത് ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
ഉത്രാടം, തിരുവോണം നാളുകളിൽ ഓണസദ്യയുമുണ്ട്. ബുക്കിങ് തുടങ്ങി. ഫോൺ. 04972700717, 0497 2960100, 9400008681.