ഇരിട്ടി – പുന്നാട് വാഹനാപകടം; മുഴപ്പിലങ്ങാട് സ്വദേശി മരിച്ചു

ഇരിട്ടി : പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന പിക്കപ്പ് വാൻ പാൽ ഇറക്കുവാൻ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ സൽമാനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.