Connect with us

Kerala

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ മൂന്ന് മാറ്റങ്ങള്‍; ഓരോ അക്കൗണ്ട് ഉടമയും അറിഞ്ഞിരിക്കേണ്ടവ

Published

on

Share our post

രാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. ജനപ്രിയമായ നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. കാരണം, ഉയര്‍ന്ന പലിശയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷയും ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കയാണ് സര്‍ക്കാര്‍. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് സ്കീം, 2023 എന്നാണ് ഇത് അറിയപ്പെടുന്നത്. ഓരോ അക്കൗണ്ട് ഉടമയും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് മാറ്റങ്ങളെ കുറിച്ച്‌ അറിയാം

അക്കൗണ്ട് ഉടമകളുടെ എണ്ണത്തില്‍ മാറ്റം

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍, ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ട് ആയിരുന്നു. ഇത് പുതിയ ഭേദഗതിയോടെ മൂന്നായി ഉയര്‍ത്തിയിട്ടുണ്ട്.

അക്കൗണ്ടില്‍ നിന്നുള്ള പിൻവലിക്കലുകള്‍

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കുന്നതിന്, പാസ്ബുക്ക് ഹാജരാക്കി പണം പിൻവലിക്കാനുള്ള അപേക്ഷ ഫോം 2 ആയിരുന്നു. ഇനി മുതല്‍ ഇത് ഫോം 3 ആക്കി സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്

നിക്ഷേപങ്ങളുടെ പലിശ

അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ തുകയ്ക്ക്, പ്രതിവര്‍ഷം 4 ശതമാനം നിരക്കില്‍ പലിശ നല്‍കും. പലിശ കണക്കാക്കി ഓരോ വര്‍ഷാവസാനവും അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
ഇത് പ്രകാരം, ഒരു അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍, അക്കൗണ്ട് ക്ലോസ് ചെയ്ത മാസത്തിന് മുൻപുള്ള മാസാവസാനം മാത്രമേ അയാളുടെ അക്കൗണ്ടിലെ പലിശ നല്‍കൂ.


Share our post

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Kerala

കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

Published

on

Share our post

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!