ഓണത്തിന് കൂടുതൽ വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി

കണ്ണൂർ : ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് കൂടുതൽ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.
30-ന് വൈകീട്ട് അഞ്ചിന് കണ്ണൂരിൽ നിന്ന് ഗവിയിലേക്ക് പുറപ്പെടും. രണ്ടാമത്തെ ദിവസം കുമളിയിലെത്തി ജീപ്പിൽ കമ്പം ഭാഗത്തേക്ക് പോകും.
വൈകീട്ട് ബസിൽ രാമക്കൽമേട് സന്ദർശിച്ച് കുമളിയിലെ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം ഗവിയിൽ ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. അടുത്ത ദിവസം രാവിലെ ആറിന് കണ്ണൂരിൽ തിരിച്ചെത്തും.
മറ്റുയാത്രകൾ:
*വാഗമൺ-മൂന്നാർ: 25, 30 തീയതികളിൽ
*റാണിപുരം-ബേക്കൽ കോട്ട-ബീച്ച്: 27-ന്
*പൈതൽമല-പാലക്കയം തട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം: രാവിലെ 6.30-നാണ് തുടങ്ങുക. രാത്രി ഒൻപതിന് തിരിച്ചെത്തും.
*വയനാട്: തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, ചെയിൻ ട്രീ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. രാവിലെ ആറിന് തുടങ്ങി രാത്രി 10.30-ന് അവസാനിക്കും. ഫോൺ: 8089463675, 9496131288.