ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധി ഇനി ക്യാമറക്കണ്ണിൽ

ചക്കരക്കൽ : കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും തടയുന്നതിന് ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടയാട് മുതൽ കാഞ്ഞിരോട് വരെ ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ. പി. എസ് നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷത വഹിച്ചു.
കണ്ണൂർ സിറ്റി അസി. പോലീസ് കമ്മീഷണർ ടി. കെ. രത്നകുമാർ, ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടേരി, അബ്ദുൽ റസാഖ്, എ. പങ്കജാക്ഷൻ, കെ. പ്രദീപൻ, വി. കെ. ശ്രീലത, ജിതേഷ് മച്ചാട്ട്, വി. ലോഹിതാക്ഷൻ, പി. കെ. ചാന്ദിനി, കെ. മഹേഷ് കുമാർ, ടി. അജിത്ത്, ടി. വി നാരായണൻ, കെ. രാജേഷ്, വി സിനിഷ്, എം. പി. രാജേഷ് എന്നിവർ സംസാരിച്ചു.